Connect with us

Gulf

ശൈഖ് ഹംദാൻ വിമാനത്താവളത്തിൽ പരിശോധന നടത്തി

Published

|

Last Updated

ദുബൈ| ദുബൈയിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയ പശ്ചാത്തലത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെത്തി. എമിഗ്രേഷൻ, കൊവിഡ് -19 പരിശോധന ബൂത്തുകൾ ഉൾപെടെ വിമാനത്താവളത്തിലെ വിവിധ സ്ഥലങ്ങൾ ശൈഖ് ഹംദാൻ പരിശോധിച്ചു.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂമും ശൈഖ് ഹംദാനൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളിൽ ശൈഖ് ഹംദാൻ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതിൽ വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ മുൻകരുതലുകളും പരിശോധിക്കുന്നത് കാണാം.

മാസ്‌ക് ധരിച്ച് മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചായിരുന്നു സന്ദർശനം.”വർഷങ്ങളായി ലോക വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതാണ്. ഞങ്ങളുടെ ടീമുകൾ മികച്ച റാങ്ക് മാത്രമേ സ്വീകരിക്കുകയുള്ളൂ, അസാധാരണമായ ശ്രമങ്ങളിലൂടെ ഞങ്ങൾ ഒന്നാം സ്ഥാനം നിലനിർത്തും,” ശൈഖ് ട്വീറ്റ് ചെയ്തു.
ടൂറിസത്തിന്റെ കാര്യത്തിൽ ദുബൈക്ക് ലഭിക്കുന്ന അസാധാരണമായ സ്ഥാനം നിലനിർത്താനുള്ള ഞങ്ങളുടെ കഴിവിനെക്കുറിച്ച് ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്.