Connect with us

National

സി ബി എസ് ഇ സിലബസ് വെട്ടിക്കുറച്ച് കേന്ദ്രം; ഫെഡറിലസവും പൗരത്വവും മതനിരപേക്ഷതയും ഒഴിവാക്കി

Published

|

Last Updated

Students of Class Twelve after their first CBSE Board Exam at one of the schools in Sector 15 of Chandigarh on Monday, March 05 2018. Express Photo by Sahil Walia

ന്യൂഡല്‍ഹി | രാഷ്ട്രീയ അജന്‍ഡകള്‍ക്ക് അനുസരിച്ച് പാഠപുസ്തകങ്ങളിള്‍ ഇടപടെുന്ന നയം കേന്ദ്രം തുടരുന്നു. ഒടുവിലായി പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലാണ് കേന്ദ്രത്തിന്റെ കൈകടത്തല്‍. ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യന്‍ തദ്ദേശ ഭരണത്തിന്റെ വളര്‍ച്ച തുടങ്ങിയ ഭാഗങ്ങളാണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് സിലബസ് പൂര്‍ണമായും പഠിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക ഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വെട്ടിക്കുറക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്. പഠന നേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, പ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സിലബസ് 30 ശതമാനം കുറക്കുമെന്ന് മാനവ വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വീറ്റ് ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest