Connect with us

Covid19

മരണം അഞ്ചര ലക്ഷത്തിലേക്ക്; രോഗവ്യാപനം കുത്തനെ കൂടുന്നു- ആശങ്കയോടെ ലോകം

Published

|

Last Updated

വാഷിംഗ്ടണ്‍ | ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്തെ കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1.86 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ അമേരിക്കയിലും ബ്രസീലിലും 40000ത്തിന് മുകളിലാണ് പുതിയ കൊവിഡ് കേസുകള്‍. ഇന്ത്യയിലും നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കൊവിഡ് അതിവേഗം പടരുകയാണ്.ലോകത്ത് ഇതിനകം 1,19,18,527 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 5,45,255 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. 68,35,855 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.

അമേരിക്കയില്‍ 24 മണിക്കൂറിവനിടെ 45,000 പേര്‍ക്കും ബ്രസീലില്‍ 43,000ലേറെപ്പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇതിനകം 30,84,731 കേസും 133,794 മരണവും റിപ്പോര്‍ട്ട് ചെയ്തു. , ബ്രസീലില്‍ 16,68,589 കേസും റഷ്യയില്‍ 6,94,230 കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രസീലില്‍ 66,741, റഷ്യയില്‍ 10,494, സ്‌പെയിനില്‍ 28,392, ബ്രിട്ടനില്‍ 44,391, മെക്‌സിക്കോയില്‍ 31,119 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.