Kannur
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ച

കണ്ണൂര്‍ | കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11ന് നടക്കും. മുസ്‌ലിം ലീഗുമായുള്ള ധാരണപ്രകാരം മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. ലീഗിലെ സി സീനത്താണ് യു ഡി എഫ് സ്ഥാനാര്‍ഥി. കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിന് 27 ഉം യു ഡി എഫിന് 28 ഉം അംഗങ്ങളാണുള്ളത്.
എല്‍ ഡി എഫ് പിന്തുണയോടെ ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെ കൂടെ കൂട്ടിയാണ് യു ഡി എഫ് അധികാരം പിടിച്ചത്. മുന്നണി ആദ്യ ആറുമാസം കോണ്‍ഗ്രസിനും ബാക്കി മാസങ്ങള്‍ ലീഗിനുമായി മേയര്‍ സ്ഥാനം നീക്കിവക്കുകയുമായിരുന്നു. എന്നാല്‍ കാലാവധിയായിട്ടും കോണ്‍ഗ്രസ് സ്ഥാനമൊഴിയാന്‍ തയാറായിരുന്നില്ല. ഇതിനെതിരെ ലീഗ് ശക്തമായി പ്രതികരിച്ചതോടെയാണ് സുമാ ബാലകൃഷ്ണന്‍ രാജിവച്ചത്.
---- facebook comment plugin here -----