Kerala
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം | വ്യത്യസ്ത സംഭവങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന്‍ കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുന്നതിനിടെയാണ് രാഹുല്‍ പിടിയിലായത്. പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ മൂങ്ങോട് കായലിനു സമീപം കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഷിജുവിനെ കാറാത്തലയില്‍ നിന്നുമാണ് പിടികൂടിയത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി. എസ് വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.