Connect with us

National

സുശാന്ത് സിംഗ് രജ്പുതിന്റെ വീട്ടില്‍ സി സി ടി വി സ്ഥാപിച്ചിരുന്നില്ലെന്ന് പോലീസ്

Published

|

Last Updated

മുംബൈ| ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. അതേസമയം, സുശാന്തിന്റെ വീട്ടില്‍ സി സി ടി വി സ്ഥാപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

സുശാന്ത് താമസിച്ചിരുന്ന ബില്‍ഡിംഗിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. സുശാന്തിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.

നടന്റെ ആത്മഹത്യക്ക് പിന്നിലെ യഥാര്‍ഥ കാരണം അറിയുന്നതിനായി സാധ്യമായ എല്ലാ വശങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സജ്ഞയ് ലീലാ ബന്‍സാലിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. തന്റെ നാല് സിനിമകളില്‍ സുശാന്തിനെ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് ഡേറ്റ് പ്രശ്‌നമായതിനാല്‍ മറ്റുള്ളവര്‍ക്ക് കൊടുക്കണ്ടി വന്നുവെന്നും ബന്‍സാലി മൊഴിനല്‍കി.

---- facebook comment plugin here -----

Latest