National
ചൈനീസ് പ്രതിനിധിയുടെ നേപ്പാള്‍ സന്ദര്‍ശനം വിവാദത്തിലേക്ക്

ബെയ്ജിംഗ്| മോശം ഭരണം ആരോപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്കെതിരേ പാര്‍ട്ടിയില്‍ പ്രക്ഷേഭം രൂക്ഷമാകുന്ന സമയത്ത് തന്നെ ചൈനീസ് പ്രതിനിധി ഹോ യാങ്വിയുടെ നേപ്പാള്‍ സന്ദര്‍ശനം വിവാദത്തിലേക്ക്. നേപ്പാളിലെ രാഷട്രീയ നേതാക്കളുമായി ഇവര്‍ കൂടികാഴ്ച നടത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
ഹൂവിനെതിരേയുള്ള വിവാദ ആരോപണം പുതിയത് അല്ല. ഏപ്രില്‍ അവസാനത്തോടെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആഭ്യന്ത വിള്ളല്‍ പുറത്ത് വരികയും ഒലിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയും ഹു എന്‍ സി പി നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവിധ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒരുമിച്ച് കൂട്ടി ഭരണ കക്ഷി രൂപീകരിക്കുന്നതിന് വേണ്ടി ചൈന പ്രവര്‍ത്തിക്കുന്നതായി കരുതുന്നവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഈ മാസം മൂന്നിന് പ്രസിഡന്റ് ബിദ്യ ഭണ്ഡാരിയുമായി ഹു കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിര്‍ന്ന രാഷട്രീയ നേതാവായ മാധവ് കുമറിനെയും നേപ്പാളിലെത്തി ഇവര്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷട്രീയ നേതാക്കളുമായി ഹു കൂടികാഴ്ച നടത്തിയത് രാഷട്രീയ നിരീക്ഷകരെ ആശങ്കപ്പെടുത്തുന്നു.
നേപ്പാളില്‍ രാഷട്രിയ അസ്ഥിരം ഉണ്ടാകുന്ന സമയങ്ങലില്‍ ഇത്തരം ഉന്നത ഇടപെടലുകള്‍ ഉണ്ടാകാറുണ്ടെന്നും കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒലിയും പ്രചന്ദയും തമ്മില്‍ സംഘര്‍ഷം നിലിനല്‍ക്കുന്ന സാഹചര്യത്തില്‍ ഭരണകക്ഷിയില്‍ ഭണ്ഡാരിയുടെ പങ്കിനെകുറിച്ചും ചോദ്യം ഉയര്‍ന്നിട്ടുണ്ട്.