Connect with us

Covid19

ഒഡീഷ എം എൽ എ സുകന്ദ കുമാർ നായകിന് കൊവിഡ്

Published

|

Last Updated

ഒഡീഷ| സംസ്ഥാനത്ത് ബി ജെ പി. എം എൽ എ സുകന്ദ കുമാർ നായകിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ നിയമസഭാംഗമാണ് ഇദ്ദേഹം. നീൽഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ സുകന്ദ കുമാറിനെ ചികിത്സക്കായി ബാലസോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുകന്ദ കുമാറിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകൂട്ടി തീരുമാനിച്ച നിയമസഭാ സമിതി യോഗങ്ങൾ റദ്ദ് ചെയ്തതായി സ്പീക്കർ അറിയിച്ചു.

വനിതാ സ്വയംസഹായ സംഘത്തിന്റെ സമ്മേളനത്തിലും ഛത്താർപൂർ ഗ്രാമത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിലും ഉൾപ്പെടെ നിയോജക മണ്ഡലത്തിലെ നിരവധി സമ്മേളനങ്ങളിൽ സുകന്ദ കുമാർ പങ്കെടുത്തിരുന്നു.നായകുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തികളെ കണ്ടെത്തുന്നതിന് വേണ്ട കോണ്ടാക്റ്റ് ട്രേസിംഗ് നടക്കുന്നതായി ബാലസോർ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങൾക്ക് വേണ്ടി മാത്രമേ സർക്കാർ ഓഫീസുകൾ സന്ദർശിക്കാൻ പാടുള്ളൂ എന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി. ബാലസോർ ജില്ലയിൽ നിലവിൽ 412 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇതിൽ 324 പേർ രോഗമുക്തരായി. സജീവമായ കേസുകൾ 86 ആണ്.

Latest