Connect with us

National

എട്ട് ദിവസത്തിന് ശേഷം രാജ്യത്ത് ഡീസൽവില വീണ്ടും കൂടി

Published

|

Last Updated

ന്യൂഡൽഹി| എട്ട് ദിവസത്തിന് ശേഷം ഡീസൽവില കൂടി. ലിറ്ററിന് 21 പൈസ കൂടി 76.45 രൂപയായി. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. 80.69 രൂപയാണ് പെട്രോൾ വില. ജൂൺ മാസത്തിൽ തുടർച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില കൂടിയിരുന്നു.

ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്തെ വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാറും നികുതി നിരക്കിൽ വരുത്തിയ വർധനയും രാജ്യത്തെ് ഫെട്രോളിയം കമ്പനികൾ നഷ്ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധനവില ഉയരാനുള്ള പ്രധാന കാരണം.