Connect with us

National

ജമ്മുകശ്മീരില്‍ ടൂറിസം പുനഃസ്ഥാപിക്കുന്നു

Published

|

Last Updated

ശ്രീനഗര്‍| ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട ജമ്മുകശ്മീരില്‍ ടൂറിസം പുനസ്ഥാപിക്കാനൊരുങ്ങി ഭരണകൂടം. 370 റദ്ധാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രക്ഷേഭം അരങ്ങേറിയതോടെയാണ് ജമ്മുകശ്മീരിന്റെ വാതില്‍ അടച്ചിട്ടത്. ഇത് കശ്മീരിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതേതുടര്‍ന്നാണ് ഭരണകൂടം ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണം.

കൂടാതെ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിലും സംസ്ഥാനത്ത് സാമ്പത്തിക സ്ഥ്തി കൂടുതല്‍ വഷളാകുന്നതിന് കാരണമായി. വിനോദസഞ്ചാര കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച് അധികൃതര്‍ തിങ്കളാഴ്ചയാണ് തീരുമാനെമടുത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനം അടച്ചിട്ടത് സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചു.

ഉടന്‍ തന്നെ ജമ്മുകശ്മീരില്‍ ടൂറിസം മേഖല പുനസ്ഥാപിക്കും. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഇന്ന് ശ്രീനഗറില്‍ ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേരുമെന്ന് ജമ്മുകശ്മീര്‍ വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞു. ഇത് നല്ലൊരു തീരുമാനമാണെന്നും വിനോദസഞ്ചാരത്തിനായി സഞ്ചാരികള്‍ എത്തിയാല്‍ മതിയെന്നും കശ്മീരിലെ ഹോട്ടല്‍ വ്യവസായിയായ ഹുസൈന്‍ ഖാന്‍ പറഞ്ഞു.

ലഫ്റ്റനന്റ് ജനറല്‍ ജി സി മുര്‍മുവിന്റെ നേതൃത്വത്തിലാണ് ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം ചേരുന്നത്. കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ടൂറിസം. അതിനാല്‍ ഈ മേഖല പുനസ്ഥാപിക്കാന്‍ ലഫ്റ്റനന്റ് ജനറല്‍ നിര്‍ദേശം നല്‍കിയതായാണ് വിവരമെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, ഇന്റര്‍നെറ്റ് സംവിധാനത്തിന് കശ്മീരില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത് ടൂറസത്തെ ബാധിക്കുമെന്ന് പ്രദേശവാസി പറയുന്നു. ടൂറിസം പിടിച്ചുനില്‍ക്കുന്നത് 4ജി ഇന്റര്‍നെറ്റിലാണ്. 2019 ആഗസ്റ്റ് മുതല്‍ ഇതിന് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് ടൂറിസത്തെ ബാധക്കുമെന്നും പ്രദേശവാസിയായ ഡാനിഷ് പറയുന്നു.

Latest