Connect with us

National

ഗുജറാത്ത് ചൈനീസ് നിക്ഷേപത്തിന്റെ പ്രഭവകേന്ദ്രം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി| നരേന്ദ്രമോദിയുടെ ഗുജറാത്ത് ചൈനീസ് നിക്ഷേപത്തിന്റെ പ്രഭവകേന്ദ്രമെന്ന് കോണ്‍ഗ്രസ്. ചൈനീസ് സൈന്യം 20 ഇന്ത്യന്‍ സൈന്യത്തെ കൊലപ്പെടുത്തിയതിനാല്‍ ഇനി പഴയപോലെ ബിസിനസ് നടത്താനാവില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്ത് 43,000 കോടിയുടെ മൂന്ന് പ്രധാന നിക്ഷേപ പദ്ധതിയാണ് ചൈനയുമായി ഒപ്പുവെച്ചിരിക്കുന്നത്. ചൈനീസ് വ്യവസായ പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ ഇതില്‍ പെടുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

കഴിഞ്ഞ 20 ദിവസമായി ഈ ബിസിനസ്സുകള്‍ ഒന്നും തന്നെ നിര്‍ത്തിവെച്ചിട്ടില്ല. മാത്രമല്ല ഇരുരാജ്യങ്ങൡലേക്കും പരസ്പരം കാര്‍ഗോ വിമാനസര്‍വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ സൈനികരെ കൊലപ്പെടുത്തിയ നമ്മുടെ പ്രദേശം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യവുമായി ബിസിനസ്സ് നടത്താനാവില്ല. ഇതിനെല്ലാം പ്രധാനമന്ത്രി മറുപടി പറയണ്ടതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ശത്രുരാജ്യത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് വിവധ മാര്‍ഗങ്ങളുണ്ട്. ഗുജറാത്തില്‍ ചൈന വന്‍ നിക്ഷേപം നടത്തിയതിനാല്‍ ആ രീതിയിലാണ് സമ്മര്‍ദം ചെലുത്തേണ്ടതെന്നും പവന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest