Connect with us

International

ചൈനീസ് ആപ്പ് നിരോധനം: ഇന്ത്യക്ക് പിന്നാലെ യു എസും

Published

|

Last Updated

വാഷിംഗ്ടൺ| ഇന്ത്യക്ക് പിന്നാലെ ടിക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയാ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഞങ്ങൾ ആലോചിക്കുകയാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഈ വിഷയം പ്രസിഡന്റിന് മുന്നിലെത്താതെ നടപടി സ്വീകരിക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആപ്പ് നിരോധിക്കാനുള്ള ഇന്ത്യൻ തീരുമാനം യു എസിൽ വ്യാപകമായിശ്രദ്ധിക്കപ്പെടുകയും യു എസ് സർക്കാറിനെ ഈ പാത പിന്തുടരാൻ പ്രേരിപ്പിച്ച് ചില പ്രമുഖ നിയമനിർമാതാക്കൾ ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തതായി പോംപിയോ പറഞ്ഞു.

കിഴക്കൻ ലഡാക്കിലെ സംഘർഷം ഇന്ത്യ-ചൈന ബന്ധത്തെ ഏറെ കലുഷിതമാക്കിയതിനിടെയാണ് 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്. ഈ ആപ്പുകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ചുണ്ടിക്കാട്ടി ഐ ടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, ക്രമസമാധാനം എന്നിവയെ ഈ ആപ്ലിക്കേഷനുകൾ ബാധിക്കുന്നതയാണ് ഇന്ത്യൻ ഐ ടി മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

നിലവിൽ ഇന്ത്യൻ വിപണിയിലെ ആപ്പിൾ ഇങ്ക്, ഗൂഗിൾ എൽ എൽ സിയുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഈ 59 ആപ്പുകളും നീക്കം ചെയ്തിട്ടുണ്ട്.

Latest