Connect with us

National

ഉത്തരാഖണ്ഡില്‍ ഒന്നരവയസ്സുകാരിയെ പുള്ളിപുലി കൊന്നു

Published

|

Last Updated

അല്‍മോറ| ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ ഒന്നരവയസ്സുള്ള കുട്ടിയെ പുള്ളിപുലി കടിച്ചു കൊന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഏപ്രില്‍ അവസാനം മുതല്‍ സംസ്ഥാനത്ത് പുള്ളിപുലി നടത്തുന്ന ഏറ്റവും വലിയ നാലാമത്തെ ആക്രണമാണിതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അല്‍മോറയിലെ ഉടല്‍ ഗ്രാമത്തിലാണ് സംഭവമുണ്ടയാത്. വീടിന് പുറത്ത് നിന്ന കുട്ടിയെ പുള്ളുപുലി കടിച്ചെടുത്ത് കൊണ്ട് പോകുകയായിരുന്നുവെന്ന് റെയ്ഞ്ച് ഓഫീസര്‍ സഞ്ചിത വര്‍മ പറഞ്ഞു. ഒന്നരവയസ്സുള്ള ഹര്‍ഷിത് വീടിന് പുറത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പെട്ടന്ന് കുതിച്ചെത്തിയ പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് പോകുകയായിരുന്നു. വീടനടുത്ത് നിന്ന് 800 കി മി അകലെ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായും വര്‍മ പറഞ്ഞു.

സംഭവം അറിഞ്ഞയുടന്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടുന്നതിനായി പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിക്കുമൈന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതായും അവര്‍ അറിയിച്ചു.

വനംവകുപ്പ് കുട്ടിയുടെ കുടുംബത്തിന് മൂന്ന ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ജൂണ്‍ 29ന് ചമോലി ജില്ലയില്‍ 12കാരിയെ പുള്ളിപുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മാതാവിനൊപ്പം കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ജൂണ്‍ 23ന് നൈനന്തല്‍ ഗ്രാമത്തില്‍ 54 കാരനെയും പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

Latest