Connect with us

Kerala

സ്വര്‍ണംകൊണ്ടുവന്ന ഡിപ്ലോമാറ്റിക് ബാഗേജ് തിരിച്ചയക്കാന്‍ ശ്രമം നടന്നു

Published

|

Last Updated

തിരുവനന്തപുരം |  കള്ളക്കടത്ത് സ്വര്‍ണം കൊണ്ടുവന്ന ഡിപ്ലോമാറ്റിക് ബാഗേജ് തിരിച്ചയക്കാന്‍ ശ്രമം നടതായി റിപ്പോര്‍ട്ട്. തൂക്കം കൂടിയതിനെ തുടര്‍ന്ന് കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ബാഗേജ് തിരിച്ചയക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന്റെ പേരുപറഞ്ഞ് ബാഗേജ് തിരിച്ചയക്കുന്നത് കസ്റ്റംസ് വൈകിപ്പിക്കുകയായിരുന്നു.

ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് ബാഗേജ് വന്നത്. 25 കിലോ ഭാരമെന്നായിരുന്നു പറഞ്ഞതെങ്കിലും തൂക്കി നോക്കിയപ്പോള്‍ 79 കിലോയോളം തൂക്കമുണ്ടായിരുന്നു. തൂക്കം അധികമാണെന്ന് പറഞ്ഞ് കസ്റ്റംസ് വിഭാഗം ബാഗേജ് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി. ഇതിന് പിന്നാലെയാണ് ബാഗേജ് തിരിച്ചയക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത്. കേസിലെ മുഖ്യപ്രതി സരിത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമായി. സ്വര്‍ണം ഒളിപ്പിച്ചിരുന്ന ഡിപ്ലോമാറ്റിക് ബാഗേജ് തുറന്നാല്‍ ജോലി കളയിക്കുമെന്നായിരുന്നു ഭീഷണി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴിയും പരിശോധന തടസപ്പെടുത്താന്‍ ശ്രമം നടന്നു. ഇയാളിപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

 

 

Latest