Connect with us

Covid19

അമേരിക്കയിലെ കൊവിഡ് കേസുകള്‍ 99 ശതമാനവും അപകടകരമല്ല: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന അമേരിക്കയില്‍ കൊവിഡ് ബാധയുടെ 99 ശതമാനവും അപകടകരമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടുതല്‍ പരിശോധന നടക്കുന്നതുകൊണ്ടാണ് കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന പഴയ നിലപാടും ട്രംപ് ആവര്‍ത്തിച്ചു. മേരിക്കയുടെ 244-ാം സ്വാതന്ത്ര്യ ദിനത്തിലാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം. എന്നാല്‍ ട്രംപിന്റെ അഭിപ്രായങ്ങളോട് ആരോഗ്യ വിദഗ്ധര്‍ക്ക് കടുത്ത വിയോജിപ്പാണുള്ളത്. ഒന്നേകാല്‍ ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് ഇതിനകം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടെന്നും എന്ത് അടിസ്ഥാനത്തിലാണ് പ്രസിഡന്റ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നെന്ന് അറിയില്ലെന്നുമാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

40 ലക്ഷം ആളുകളെയാണ് അമേരിക്കയില്‍ പരിശോധിച്ചത്. അങ്ങനെ ചെയ്തത് കൊണ്ടാണ് കേസുകള്‍ കൂടിയത്. ഇതില്‍ 99 ശതമാനവും അപകടരഹിതമാണ്. എണ്ണത്തിന്റെയും ഗുണ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ നോക്കുന്‌പോള്‍ ഒരു രാജ്യവും ഇത്രയും വ്യാപകമായ പരിശോധന നടത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു