Connect with us

Covid19

ദുരന്തം വിതച്ച് കൊവിഡ്; ലോകത്ത് മരണം 5.40 ലക്ഷം കടന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ |  കൊവിഡ് മാഹാമാരി വിതക്കുന്ന ദുരിതം ലോകരാജ്യങ്ങള്‍ക്ക് താങ്ങാവുന്നതിലും തികമായി വളരുന്നു. ഇതിനകം 1,17,39,169 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ പിടിയില്‍പ്പെട്ടു. ഇതില്‍ 66,41,866 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 5,40,660 പേര്‍ക്ക് വൈറസ് മൂലം ഇതിനകം ജീവന്ഡ നഷ്ടപ്പെട്ടത. അമേരിക്കയും ബ്രസീലുമാണ് വൈറസിന്റെ കാര്യത്തില്‍ ലോകത്ത് മുന്നിട്ട് നില്‍ക്കുന്നത്. റഷ്യയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് എത്തിയ ഇന്ത്യയില്‍ വൈറസ് അതിവേഗം വ്യാപിക്കുകയാണ്.

അമേരിക്കയില്‍ 30,40,833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 1,32,979 പേരാണ് മരിച്ചത്. ബ്രസീലില്‍ 16,26,071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 65,556 മരണങ്ങളുമുണ്ടായി. ഇന്ത്യയില്‍ 20,174, റഷ്യയില്‍ 10,296, പെറുവില്‍ 10,772, സ്‌പെയിനില്‍ 28,388, ചിലിയില്‍ 6,384, ബ്രിട്ടനില്‍ 44,236, മെക്‌സിക്കോയില്‍ 31,119, ഇറാന്‍- 11,731 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.

 

Latest