Connect with us

Ongoing News

ഇന്തോനേഷ്യയിലും സിംഗപൂരിലും ഭൂചലനം

Published

|

Last Updated

ജക്കാര്‍ത്ത |  ഇന്ത്യോനേഷ്യയിലും സിംഗപ്പൂരിലും ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.12നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യോനേഷ്യയിലെ സെമാരംഗിയിലുണ്ടായത്. സിംഗപൂരിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. എന്നാല്‍ രണ്ടിടത്തും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ ഇന്ത്യയിലെ അരുണാചലിലും ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായി. തവാംഗ് മേഖലയില്‍ 3.4 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

Latest