Connect with us

Saudi Arabia

ഐ സി എഫിന്റെ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ കേരത്തിലെത്തും

Published

|

Last Updated

ദമാം/റിയാദ് | ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ കരിപ്പൂരിലെത്തും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് റിയാദില്‍ നിന്നും പുറപ്പെട്ട ഫ്ളൈ നാസിന്റെ എക്സ് വൈ 345 വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും. കുട്ടികളും ഗര്‍ഭിണികളുമുള്‍പ്പടെ 32 സ്ത്രീകളും തൊഴില്‍ നഷ്ടപെട്ട് പ്രയാസത്തിലായ 73 പേരും അടിയന്തിര ചികില്‍സ ആവശ്യമുള്ള 33 പേരും വിസാ കാലാവധി കഴിഞ്ഞ 30 പേരുമുള്‍പ്പടെ 168 പേരാണ് വിമാനത്തിലുള്ളത്. അബ്ദുസ്സലാം വടകര, റഹീം കോട്ടക്കല്‍, ഇഅ്തിസാം തലശ്ശേരി, ഹുസൈനലി കടലുണ്ടി, ഫൈസല്‍ മമ്പാട്, സൈനുദ്ദീന്‍ കുനിയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുത്തു

തിങ്കളാഴ്ച വൈകീട്ട് 6.30 ന് ദമാമില്‍ നിന്നും പുറപ്പെട്ട വിമാനം പുലര്‍ച്ചെ ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് കോഴിക്കോട് ലാന്റ് ചെയ്യും. ദമാമില്‍ നിന്നും പുറപ്പെട്ട ഫ്ളൈ നാസിന്റെ എക്സ് വൈ 903 വിമാനത്തില്‍ കുട്ടികളുള്‍പ്പടെ 23 സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ട്. അടിയന്തിര ചികില്‍സക്കായി നാട്ടിലേക്ക് പോകുന്ന 58 പേരും വിസ കാലാവധി കഴിഞ്ഞവര്‍,സന്ദര്‍ശക വിസയിലുള്ളവരുമായ 25 പേരും , തൊഴില്‍ നഷടപ്പെട്ട 81 പേരുമാണ് യാത്രക്കാര്‍.

യാത്രക്കാരില്‍ നാല് പേര്‍ക്ക് യാത്ര തികച്ചും സൗജന്യമായ ാണ് നല്‍കിയത് .ദമാം വിമാനത്താവളത്തിലെ സേവനങ്ങള്‍ക്ക് ബഷീര്‍ ഉള്ളണം, സുബൈര്‍ സഖാഫി, സാലിം പാലച്ചിറ, അബ്ദുലത്തീഫ് അഹ്സനി, അഷ്റഫ് കരുവമ്പൊയില്‍,അബ്ദുല്‍ കരീം ഖാസിമി, നിജാം വൈക്കം അന്‍വര്‍ കളറോഡ് ,ഹാരിസ് ജൗഹരി എന്നിവര്‍നേതൃത്വം നല്‍കി.

കോവിഡ് കാലത്ത് പ്രയാസപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മലേഷ്യക്ക് പുറമെ എല്ലാ ജി സി സി രാജ്യങ്ങില്‍നിന്നും ഐ സി എഫ് വിമാനം ചാര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ വിമാനങ്ങളിലും നിശ്ചിത യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ക്ക് പുറമെ യാത്രക്കാരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് 20 ശതമാനം മുതല്‍ 60 ശതമാനം വരെ നിരക്കിളവുകള്‍ നല്‍കിയാണ് യാത്രക്കാരെ കേരളത്തിലെത്തിക്കുന്നത്

സംസ്ഥാനത്ത് കോവിഡിന്റെ വ്യാപനം കൂടിയ പശ്ചാതലത്തില്‍ എല്ലാവിധ മുന്‍കരുതലുകളും സര്‍ക്കാറുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് യാത്ര ഷെഡ്യൂള്‍ ചെയ്തത്. യാത്രക്കാര്‍ക്ക് ആവശ്യമായ പി പി ഇ കിറ്റുകള്‍ ഐ സി എഫ് സൗജന്യമായി നല്‍കിയിട്ടുണ്ട്. യാത്രയിലും തുടര്‍ന്നും പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്വാറന്റൈന്‍ സംവിധാനങ്ങളെ പറ്റിയും വിശദമായ പരിശീലനങ്ങളും നല്‍കിയാണ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നല്‍കിയത്.

ജൂലൈ 10- 15 തിയ്യതികള്‍ക്കുള്ളില്‍ഐ സി എഫിന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊച്ചി,കാലിക്കറ്റ് വിമാനത്താവളത്തിലേക്കും ഉണ്ടായിരിക്കുമെന്നും നാഷണല്‍ റി പാട്രിയേഷന്‍ സമിതി കണ്‍വീനര്‍ നിസാര്‍ കാട്ടില്‍ അറിയിച്ചു.

Latest