Saudi Arabia
കൊവിഡ്: സഊദിയില്‍ 52 മരണം ; 4,207 പേര്‍ക്ക് കൂടി രോഗ ബാധ

ദമാം | ഇരുപത്തി നാല് മണിക്കൂറിനിടെ സഊദിയില്‍ കൊവിഡ് ബാധിച്ച് 52 പേര്‍ മരിക്കുകയും , 4,207 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 213,716 ആയി ഉയര്‍ന്നു.
കൊവിഡ് ബാധിതരില്‍ 149,634 പേരാണ് രോഗ മുക്തി നേടിയത് . 62,114 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് .ഇവരില്‍ 2,254 പേരുടെ നില ഗുരുതരമായി തുടരുകയാണ് . കൊവിഡ് ബാധിച്ച് 1,968 പേരാണ് ഇതുവരെ മരിച്ചത്
തിങ്കളാഴ്ച കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ് (437) ദമാം (293) അല്‍ ഹുഫൂഫ് (242), അല്‍ -മുബറസ് (171),ഹഫര്‍ അല്‍ ബാത്തിന്‍ (70),അല്‍ -ഖോബാര്‍ (69),അല്‍-ജുബൈല്‍ (64) ദഹ്‌റാന്‍ (59),സഫ്വ (46) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ച മറ്റ് നഗരങ്ങള്‍ ഖമിസ് മുഷൈത് (364), റിയാദ് (330), ത്വായിഫ് (279), ജിദ്ദ (209) ),മക്ക (147), നജ്റാന്‍ (133) തബുക് (101), അബഹ (65), ഹാഇല്‍ (65), , അറാര്‍ (61), മദീന (59), ബുറൈദ (53), ബിഷ (52) എന്നിവയാണ്