Connect with us

National

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് 61 മരണം; 3,827 പേര്‍ക്ക് കൂടി രോഗബാധ

Published

|

Last Updated

ചെന്നൈ | കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 61 പേര്‍ മരിച്ചു. 3,827 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,571 ആയി. കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,14,978 ആയി ഉയര്‍ന്നു. 62,778 പേര്‍ രോഗമുക്തി നേടി.

46,833 കേസുകളാണ് ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്

Latest