Gulf
മന്ത്രിസഭയിൽ അഴിച്ചുപണി, പുതിയ വകുപ്പ് മേധാവികളെയും നിയമിച്ചു

ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യു എ ഇ മന്ത്രിസഭയിലും വകുപ്പ് നേതൃ തലത്തിലും അഴിച്ചുപണി നടത്തി. ചില മന്ത്രാലയങ്ങൾ മറ്റു ചിലതിൽ ലയിപ്പിച്ചു. അബുദാബി കിരീടാവകാശി ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശീർവാദത്തോടെയാണ് മാറ്റങ്ങളെന്നു ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 33 അംഗ മന്ത്രിസഭയാണിത്. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടുന്നതിന് മാറ്റങ്ങൾ അനിവാര്യമാണ്. സാങ്കേതിക, സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടമാണ് ലക്ഷ്യംവെക്കുന്നത്. രണ്ട് വർഷത്തിനകം സർക്കാർ സേവനങ്ങളിൽ പകുതിയും ഡിജിറ്റൽ രീതിയിലാകും.
ചില വകുപ്പുകളെ ലയിപ്പിച്ചത് ചടുലവും വേഗതയുള്ളതുമായ ഒരു സർക്കാറിനു വേണ്ടിയാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
നാഷണൽ മീഡിയ കൗൺസിലിനെയും ഫെഡറൽ യൂത്ത്ഫൗണ്ടേഷനെയും സാംസ്‌കാരിക മന്ത്രാലയവുമായി ലയിപ്പിച്ചു. അത് ഇനി സാംസ്‌കാരിക, യുവജന മന്ത്രാലയം എന്നറിയപ്പെടും. അതിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടുന്നു: സാംസ്‌കാരിക യുവജന മന്ത്രി നൂറ അൽ കഅബി, യുവജന സഹമന്ത്രി ശമ്മ അൽ മസ്റൂഈ എന്നിവരാണവർ. എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഫോർ പ്രസിഡൻഷ്യൽ അഫയേഴ്‌സ്, സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം എന്നിവ പുതിയ മന്ത്രാലയത്തിനു കീഴിലാകും.
ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സഹിഷ്ണുതാകാര്യ മന്ത്രിയായി തുടരും. ഗവൺമെന്റിന്റെ ആസൂത്രണത്തിന്റെയും നവീകരണത്തിന്റെയും മേധവിയായി ഹുദ അൽ ഹാശിമിയെ നിയമിച്ചു. 10 വർഷത്തിലേറെയായി ഹുദ എന്റെ ടീമിന്റെ ഭാഗമാണ്.അവരിലുള്ള എന്റെ വിശ്വാസം വളരെ കൂടുതലാണ്,”” ശൈഖ് മുഹമ്മദ് പറഞ്ഞു.
പുതിയ മന്ത്രിസഭ, വകുപ്പ് മേധാവികൾ
> രാജ്യത്തെ വ്യാവസായിക മേഖലയെ വികസിപ്പിക്കുന്നതിനായി പുതിയ വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയം രൂപീകരിച്ചു. എമിറേറ്റ്‌സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി (എസ്മാ)യെ ഇതിൽ ലയിപ്പിക്കും
>ഊർജ മന്ത്രാലയത്തെ അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി ലയിപ്പിച്ചതിന്റെ ഫലമായി പുതിയ മന്ത്രാലയം- ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം. പുതിയ മന്ത്രാലയം സായിദ് ഭവന പദ്ധതിയുടെയും ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ടിന്റെയും മേൽനോട്ടം വഹിക്കും. ഇന്ധന മന്ത്രി സുഹൈൽ അൽ മസ്റൂഇയെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രിയായി തിരഞ്ഞെടുത്തു.
> പ്രാധാന്യം കണക്കിലെടുത്ത് സാമ്പത്തിക മന്ത്രാലയത്തിന് മൂന്ന് മന്ത്രിമാരുണ്ടാകും: അബ്ദുല്ല ബിൻ തൗക്ക് അൽ മർറി സാമ്പത്തിക മന്ത്രിയാകും. അഹമ്മദ് ബിൽഹൂൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹമന്ത്രിയാകും. താനി അഹമ്മദ് അൽ സിയൂദിയെ വിദേശ വാണിജ്യ സഹമന്ത്രിയായി തിരഞ്ഞെടുത്തു.
> നാഷണൽ മീഡിയ കൗൺസിലിനെയും ഫെഡറൽ യൂത്ത്ഫൗണ്ടേഷനെയും സാംസ്‌കാരിക മന്ത്രാലയവുമായി ലയിപ്പിച്ചു. അത് ഇനി സാംസ്‌കാരിക, യുവജന മന്ത്രാലയം എന്നറിയപ്പെടും. അതിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടുന്നു: യുവജന സഹമന്ത്രി ശമ്മ അൽ മസ്്റൂഇ, സാംസ്‌കാരിക യുവജന മന്ത്രി നൂറ അൽ കഅബി. എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഫോർ പ്രസിഡൻഷ്യൽ അഫയേഴ്‌സ്, സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം പുതിയ മന്ത്രാലയത്തിനു കീഴിലാകും.
> ഫെഡറൽ അതോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ, എമിറേറ്റ്‌സ് പോസ്റ്റ്, എമിറേറ്റ്‌സ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ട്രാൻസ്‌പോർട്ടേഷൻ, എമിറേറ്റ്‌സ് റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂഷൻ എന്നിവ എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്കു കീഴിലാകും
> പൊതു പെൻഷനും സാമൂഹിക സുരക്ഷാ അതോറിറ്റിയും കമ്മ്യൂണിറ്റി ഡവലപ്‌മെൻറ് മന്ത്രാലയവുമായി ലയിപ്പിക്കും.
> നാഷണൽ കൗൺസിൽ ഫോർ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിന് നേതൃത്വം നൽകുന്നത് ഉബൈദ് അൽ തായർ ആയിരിക്കും
> നാഷണൽ ക്വളിഫിക്കേഷൻ അതോറിറ്റിയെ വിദ്യാഭ്യാസ മന്ത്രാലയവുമായി ലയിപ്പിക്കും, ഇൻഷുറൻസ് അതോറിറ്റിയെ സാമ്പത്തിക മന്ത്രിയുടെ അധ്യക്ഷതയിൽ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുമായി ലയിപ്പിക്കും. സുൽത്താൻ അഹമ്മദ് അൽ ജാബറിനെ എമിറേറ്റ്‌സ് ഡവലപ്‌മെന്റ് ബേങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു.
> ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കും.
> സന്തോഷത്തിനും ക്ഷേമത്തിനുമായി സഹമന്ത്രിയായിരുന്ന ഉഹുദ് അൽ റൂമിയെ ഗവൺമെന്റൽ ഡെവലപ്‌മെന്റ് ആൻഡ് ഫ്യൂച്ചർ സഹ മന്ത്രിയാക്കി.
> യുഎഇയിലെ ഡിജിറ്റൽ ഗവൺമെന്റിന്റെ തലവനായി ഹമദ് അൽ മൻസൂരിയെ നിയമിച്ചു, സർക്കാരിനായി ഒരു ഡിജിറ്റൽ വിൻഡോ സൃഷ്ടിക്കുക, സമഗ്രവും സമ്പൂർണവുമായ ഡിജിറ്റൽ പരിവർത്തനം നടത്തുക എന്നിവ ലക്ഷ്യമിട്ടാണിത്.
> യുഎഇ ഇൻഷുറൻസ് അതോറിറ്റിയെ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുമായി ലയിപ്പിക്കും.
> ഉമർ സുൽത്താൻ അൽ ഉലമ ഡിജിറ്റൽ സാമ്പത്തിക, കൃത്രിമ ഇന്റലിജൻസ് വകുപ്പ് സഹമന്ത്രിയാകും.
> സർക്കാർ തന്ത്രത്തിന്റെയും നവീകരണത്തിന്റെയും തലവനായി ഹുദ അൽ ഹാശിമിയെ നിയമിച്ചു
> യു എ ഇ സർക്കാരിൽ സൈബർ സുരക്ഷാ മേധാവിയായി മുഹമ്മദ് ഹമദ് അൽ കുവൈത്തിയെ നിയമിച്ചു.
> ശൈഖ് നഹ്്യാൻ ബിൻ മുബാറക് അൽ നഹ്്യാൻ സഹിഷ്ണുത മന്ത്രിയായി തുടരും.
>: ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹാരിബ് അൽ മുഹൈരിയെ പ്രസിഡൻഷ്യൽ കാര്യ മന്ത്രിയായി നിയമിച്ചു.
>ഭക്ഷ്യസുരക്ഷക്കു മുൻഗണന നൽകും
> അടിസ്ഥാന സൗകര്യ വികസന മന്ത്രിയായിരുന്ന അബ്ദുല്ല ബിൻ മുഹമ്മദ് ബിൽഹൈഫ് അൽ നുഐമി ഇനി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രിയായിരിക്കും
> യു എ ഇ ബഹിരാകാശ ഏജൻസിയുടെ മേധാവിയായി സാറാ ബിൻത് യൂസുഫ് അൽ അമീരി.
> യുഎഇ സർക്കാരിന്റെ മീഡിയ ഓഫീസ് മന്ത്രിസഭയുടെ കീഴിലായിരിക്കും. സയീദ് അൽ അത്താർ നേതൃത്വം നൽകും.
> ഹുദ അൽ ഹാശിമി യു എ ഇ സർക്കാരിന്റെ സ്ട്രാറ്റജി ആന്റ് ഇന്നൊവേഷൻ മേധാവിയാകും.
> മുഹമ്മദ് ബിൻ തലിയ സർക്കാർ സേവന വിഭാഗം മേധാവിയായി.
> മറിയം അൽ ഹമ്മാദി യു എ ഇ മന്ത്രിസഭയുടെ സെക്രട്ടറി ജനറലാകും.
> മുഹമ്മദ് സുൽത്താൻ അൽ ഉബൈദലി യു എ ഇ സർക്കാരിന്റെ നിയമകാര്യങ്ങളുടെ പ്രസിഡന്റാകും.
> അഹമ്മദ് മാജിദ് അൽ ബെദ്്വാവി നിയമകാര്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാകും. മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റ് വികസിപ്പിക്കുന്നതിന് അഹമ്മദ് അൽ ബെദ്്വാവി, മറിയം അൽ ഹമ്മാദി, മുഹമ്മദ് സുൽത്താൻ അൽ ഉബൈദലി എന്നിവർക്ക് സുപ്രധാന ദൗത്യമുണ്ടാകും.
> സാമ്പത്തിക മന്ത്രിയായിരുന്ന സുൽത്താൻ അൽ മൻസൂരി മന്ത്രിപദം ഒഴിഞ്ഞു.
കെ എം അബ്ബാസ്