Connect with us

Kerala

കോഴിക്കോട്ട് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരിക 10,000 രൂപ

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കി പോലീസും ജില്ലാ ഭരണകൂടവും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് ഇനി മുതല്‍ 10,000 രൂപ പിഴ ഈടാക്കാനാണ് പോലീസ് തീരുമാനം. കടകളില്‍ പോലീസ് നടത്തുന്ന പരിശോധനയില്‍ കൊവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതായി കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.

ആളുകള്‍ കൂടുതലായെത്തുന്ന പാളയം മാര്‍ക്കറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഫ്ളാറ്റ് ഉള്‍പ്പെടുന്ന പ്രദേശത്തുകാര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അവശ്യസാധനങ്ങള്‍ പോലീസോ സന്നദ്ധ സംഘടനകളോ എത്തിച്ചു നല്‍കുമെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു.