Connect with us

International

ചൈനയിൽ ബ്യൂബോണിക് പ്ലേഗ് ജാഗ്രതാ നിർദേശം

Published

|

Last Updated

ബീജിംഗ്| ചൈനയിൽ ഇന്നർ മംഗോളിയയിലെ ഒരു നഗരത്തിൽ ബ്യൂബോണിക് പ്ലേഗ് ജാഗ്രതാ നിർദേശം. രോഗ ലക്ഷണങ്ങളോടു കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാൾക്ക് ബ്യൂബോണിക് പ്ലേഗാണെന്ന് സംശയമുള്ളതിനാൽ ബയാൻനൂർ നഗരത്തിൽ ആരോഗ്യ സമിതി ലെവൽ മൂന്ന് ജാഗ്രതാ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

പ്ലേഗ് ബാധിക്കാൻ ഇടയുള്ള മൃഗങ്ങളെ വേട്ടയാടുകയോ ഭക്ഷിക്കുകയോ ചെയ്യരുത്. കൂടാതെ വ്യക്തമായ കാരണങ്ങളില്ലാതെ പ്ലേഗ് അല്ലെങ്കിൽ പനി ലക്ഷണങ്ങൾ പ്രകടമാകുന്നവർ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബറിൽ ഇന്നർ മംഗോളിയയിൽ പ്ലേഗ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട നാല് കേസുകളിൽ രണ്ടെണ്ണം പ്ലേഗിന്റെ മാരക വകഭേദമായ ന്യൂമോണിക് പ്ലേഗായിരുന്നെന്ന് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യകാലഘട്ടത്തിൽ കറുത്ത മരണം എന്നറിയപ്പെടുന്ന ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധിയും മാരക രോഗവുമായിരുന്നു

രാജ്യത്ത് ഇത്തരം കേസുകൾ അസാധാരണമല്ല. എന്നാൽ വളരെ അപൂർവമായാണ് ഇവ പൊട്ടിപുറപ്പെടുന്നത്. 2009 മുതൽ 2018 വരെ ചൈനയിൽ പ്ലേഗുമായി ബന്ധപ്പെട്ട് 26 കേസുകളും 11 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Latest