Connect with us

Kasargod

തളങ്കര പള്ളിക്കാല്‍ സ്വദേശി ദുബൈയിൽ നിര്യാതനായി

Published

|

Last Updated

ദുബൈ | കാസർകോട് തളങ്കര പള്ളിക്കാല്‍ സ്വദേശിയും അട്ക്കത്ത്ബയലില്‍ താമസക്കാരനുമായ ഉസ്മാന്‍ പള്ളിക്കാല്‍ (64) ദുബൈയിൽ നിര്യാതനായി. കരാമയിൽ അൽ കറാമ ഗ്ലാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
രാവിലെ ചായ കുടിക്കുമ്പോള്‍ ഹൃദയാഘാതം സംഭവിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുംവഴി മരണം സംഭവിച്ചു.
പരേതരായ അബ്ദുല്‍ ഖാദര്‍-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ ടി. മക്കള്‍: സഫ് വാന്‍ (ദുബൈ), ഫര്‍സാന, റിസ് വാന്‍.

സഹോദരങ്ങള്‍: ഷാഫി ദുബൈ, അബൂബക്കര്‍, ജമീല, സൈനബ. മരുമകന്‍: അബ്ദുല്‍ ഖാദര്‍ കല്ലട്ര. ഖബറടക്കം ദുബൈയിൽ നടക്കുംമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഐ സി എഫ് യു എ ഇ നാഷനൽ പബ്ലിക്കേഷന്‍ പ്രസിഡന്റ് കരീം ഹാജി തളങ്കരയുടെ സഹോദരി ഭര്‍ത്താവാണ് ഉസ്മാന്‍. നിര്യാണത്തിൽ ഐ സി എഫ് യു എ ഇ നാഷനൽ കമ്മിറ്റി അനുശോചിക്കുകയും മയ്യിത്തു നിസ്കരിക്കാനും പ്രാർഥിക്കാനും അഭ്യർത്ഥിക്കുകയും ചെയ്തു.

 

Latest