Connect with us

Covid19

തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനം ആശങ്ക പരത്തുംവിധം ഉയരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക.

തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് നിയന്ത്രണം വരുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ചക്കാലത്തേക്ക് കോടതികള്‍ പ്രവര്‍ത്തിക്കില്ല.സെക്രട്ടറിയേറ്റ് അടച്ചിടും.
ഇതിന് പുറമെ കടകളും കെഎസ്ആര്‍ടിസി ഡിപ്പോകളും അടക്കും. അതേ സമയം അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കും. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണം. അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു. ഓഫീസുകളൊന്നും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ തലസ്ഥാനത്ത് രോഗം പിടിപെട്ടത്. ചിലരുടെ രോഗ ഉറവിടം കണ്ടെത്താനുമായിട്ടില്ല. സ്‌ഫോടനാത്മകമാണ് തലസ്ഥാനത്തെ സ്ഥിതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest