Connect with us

National

നാലാം വയസ്സില്‍ സ്പാനിഷ് ഫ്‌ളു; 106ാം വയസ്സില്‍ കൊവിഡ്; ഇരട്ട മഹാമാരികളെ അതിജീവിച്ച് ഇന്ത്യക്കാരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | തന്റെ നാലാം വയസ്സില്‍ സ്പാനിഷ് ഫ്‌ളു പിടിപെടുകയും അതിജീവിക്കുകയും ചെയ്ത 106 വയസ്സുകാരന്‍ മഹാമാരിയായ കൊവിഡ്- 19നെയും തോല്‍പ്പിച്ചു. 70 വയസ്സുള്ള മകനേക്കാള്‍ വേഗത്തിലാണ് ഈ ഡല്‍ഹി സ്വദേശിക്ക്‌ കൊവിഡ് ഭേദമായത്. ഒരു നൂറ്റാണ്ടിനിടയിലെ രണ്ട് മഹാമാരികളെ അതിജീവിച്ച ഇദ്ദേഹത്തെ രാജീവ് ഗാന്ധി സൂപര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും കുടുംബത്തിലെ മറ്റൊരു അംഗത്തിനും കൊവിഡ് ബാധിക്കുകയും ഭേദമാകുകയും ചെയ്തിട്ടുണ്ട്. കൊവിഡിനെ പോലെ ലോകത്തെ വരിഞ്ഞുമുറുക്കിയ 1918ലെ സ്പാനിഷ് ഫ്‌ളുവിനെയും ഇപ്പോല്‍ കൊറോണയെയും അതിജീവിച്ച കേസ് ഡല്‍ഹിയില്‍ ഇതാദ്യത്തെതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

102 വര്‍ഷം മുമ്പുണ്ടായ മഹാമാരിയായ സ്പാനിഷ് ഫ്‌ളുവില്‍ ആഗോള ജനസംഖ്യയുടെ മൂന്നിലൊന്നിനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 1918- 19 കാലഘട്ടത്തിലാണ് ലോകമൊന്നടങ്കം പടര്‍ന്നുപിടിച്ചത്. അമേരിക്കയില്‍ സൈനികനിലാണ് ആദ്യമായി രോഗം കാണുന്നത്. അമേരിക്കയില്‍ മാത്രം 6.75 ലക്ഷം പേര്‍ മരിച്ചു. ലോകത്തുടനീളം നാല് കോടി ജനങ്ങളാണ് മരിച്ചുവീണത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സൈനികരിലൂടെയാണ് ഇന്ത്യയില്‍ ഈ രോഗമെത്തിയത്. ലോകത്തെ മരണങ്ങളില്‍ അഞ്ചിലൊന്നും സംഭവിച്ചത് ഇന്ത്യയിലായിരുന്നു.

---- facebook comment plugin here -----

Latest