Connect with us

National

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: റിമാന്‍ഡിലായ പോലീസുകാരെ ജയില്‍ തടവുകാര്‍ ആക്രമിച്ചു

Published

|

Last Updated

ചെന്നൈ | തൂത്തുക്കുടിയില്‍ പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായി മരിച്ച കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാര്‍ ആക്രമിച്ചു.

റിമാന്‍ഡിലായ പോലീസ് ഉദ്യോഗസ്ഥരെ തൂത്തുക്കുടി പെരൂറാനി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 4 30നാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. സംഘടിച്ചെത്തിയ തടവുകാരുടെ ആക്രമണത്തില്‍നിന്ന് ജയില്‍ വാര്‍ഡന്‍മാരാണ് ഇവരെ രക്ഷിച്ചത്.സംഭവത്തിന് പിറകെ ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനമായി.
പെരൂറാനി ജയിലില്‍ 300 തടവുകാരെ പാര്‍പ്പിക്കാനുളള സൗകര്യമാണുളളത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ 80 പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലിലുള്ളത്.

മര്‍ദനത്തിന് നേതൃത്വം നല്‍കിയ സാത്താന്‍കുളം എസ് ഐ രഘു ഗണേഷാണ് .കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എസ് എ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവര്‍ അറസ്റ്റിലായത്.

ലോക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരില്‍ ജൂണ്‍ 19ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്‌സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ വലിയ പതിഷേധമാണ് ഉയര്‍ന്നത്.