Connect with us

Covid19

കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

കോട്ടയം | ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കടുവാക്കുളം പൂവന്‍തുരുത്ത് സ്വദേശി മധു (45)വിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 26 ന് ദുബൈയില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ആസ്ത്മ, അപസ്മാരം തുടങ്ങിയ അസുഖങ്ങള്‍ ഇദ്ദേഹത്തെ ബാധിച്ചിരുന്നതായാണ് വിവരം. സ്രവങ്ങള്‍ ശേഖരിച്ച് കൊവിഡ് പരിശോധനക്ക് അയക്കും.