Connect with us

Kerala

'അമ്മ' യോഗം ഇന്ന്; താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് ചര്‍ച്ചയായേക്കും

Published

|

Last Updated

കൊച്ചി | താര സംഘടനയായ അമ്മയുടെ നിര്‍വാഹക
സമിതി യോഗം ഇന്നു ചേരും. കൊച്ചിയിലാണ് യോഗം നടക്കുക. ചെന്നൈയിലുള്ള പ്രസിഡന്റ് മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ സംബന്ധിക്കും.

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കല്‍, പുതിയ സിനിമകളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. നിലവിലെ അവസ്ഥയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മയോടും ഫെഫ്കയോടും അത്യാവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest