Connect with us

Kasargod

ശക്തമായ മഴക്കു സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴക്കൊപ്പം കാറ്റും വീശിയടിച്ചേക്കാമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള ഭാഗങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരദേശവാസികളും ജാഗ്രത പാലിക്കണം.