ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്നര ലക്ഷം പിന്നിട്ടു; മരണം 5,33,449

Posted on: July 5, 2020 7:50 am | Last updated: July 5, 2020 at 11:13 am

വാഷിംഗ്ടണ്‍ | ആഗോള തലത്തില്‍ കൊവിഡ് നില ഗുരുതരമായി തുടരുന്നു. 1,13,80,552 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5,33,449 ആണ് മരണം. 64,39,622 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 29,35,770ല്‍ എത്തി. 1,32,318 പേര്‍ മരിച്ചു. 12,60,405 ആണ് രോഗമുക്തരുടെ എണ്ണം. ബ്രസീല്‍ ആണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാമത്- 15,78,376. മരണപ്പെട്ടത് 64,365 പേരാണ്. 9,78,615 പേര്‍ക്ക് അസുഖം ഭേദമായി.

റഷ്യ (രോഗബാധിതര്‍- 6,74,515, മരണം- 10,027), ഇന്ത്യ (6,73,904- 19,279), പെറു (2,99,080- 10,412), സ്‌പെയിന്‍ (2,97,625- 28,385), ചിലി (2,91,847- 6,192), ബ്രിട്ടന്‍ (2,84,900- 44,198), മെക്‌സിക്കോ (2,52,165- 30,366), ഇറ്റലി (2,41,419- 34,854) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.