Connect with us

Covid19

പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷ

Published

|

Last Updated

തിരുവനന്തപുരം | പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഒരു വര്‍ഷം വരെയോ മറ്റൊരു വിജ്ഞാപനം പുറത്തിറക്കുന്നതു വരെയോ ഇതില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് പ്രാബല്യമുണ്ടാകും. പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്ന ഇടങ്ങളിലും വാഹന യാത്രയിലും മാസ്‌ക് ധരിക്കണം. പൊതു സ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്.

രേഖാമൂലമുള്ള അനുമതി വാങ്ങി മാത്രമേ എല്ലാ വിധ സമരങ്ങളും സമ്മേളനങ്ങളും ഒത്തുചേരലുകളും മറ്റും നടത്താവൂ. ഏത് കൂടിച്ചേരലുകളിലും 10 പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. വിവാഹച്ചടങ്ങില്‍ പരമാവധി 50 പേരും മരണാനന്തര ചടങ്ങില്‍ 20 പേരും മാത്രമേ പങ്കെടുക്കാവൂ. മാത്രമല്ല, ഇത്തരം ചടങ്ങുകളില്‍ എത്തിച്ചേരുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍, ആറടി സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം.

വാണിജ്യ-വ്യവസായ സ്ഥാപനങ്ങളില്‍ ഒരുസമയത്ത് പരമാവധി 20 പേര്‍. അതിഥി സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഇ ജാഗ്രതയില്‍ വിവരങ്ങള്‍ നല്‍കിയിരിക്കണം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കും.