Connect with us

Kozhikode

പ്രാര്‍ഥന വിശ്വാസികള്‍ക്ക് സമാധാനം നല്‍കും: കാന്തപുരം, ദൗറതുല്‍ ഖുര്‍ആന്‍ സമ്മേളനം പ്രൗഢമായി

Published

|

Last Updated

കോഴിക്കോട് | ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രാര്‍ഥനകള്‍ വിശ്വാസികള്‍ക്ക് സമാധാനം നല്‍കുകയും വിഷമങ്ങള്‍ നീങ്ങാന്‍ കാരണമാവുകയും ചെയ്യുമെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ നടന്ന ദൗറത്തുല്‍ ഖുര്‍ആന്‍, അഹ്ദലിയ്യ പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളോട് സ്‌നേഹപൂര്‍ണമായ സമീപനമാണ് ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടത്. അവര്‍ നമ്മുടെ സഹോദരന്മാരാണ്. മാനസികമായി ഒരാള്‍ വിഷമം അനുഭവിക്കുന്നത് ശാരീരിക സന്തുലിതാവസ്ഥയെ തകിടം മറിക്കും. രോഗികളെ സന്ദര്‍ശിക്കുന്നതും അവരെ ആശ്വസിപ്പിക്കുന്നതും പുണ്യകരമായി പരിചപ്പെടുത്തുന്ന മതമാണ് ഇസ്‌ലാം. കൊവിഡ് നിയന്ത്രങ്ങള്‍ പൂര്‍ണമായി പാലിച്ചു വേദനിക്കുന്നവര്‍ക്ക് ആശ്വാസമായി നില്‍ക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ ദിക്‌റ്- ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി.

Latest