Connect with us

National

പശ്ചിമബംഗാളിലെ തൊഴിലില്ലായ്മ നിരക്ക് ഇന്ത്യയേക്കാൾ മികച്ചത്: മമതാ ബാനർജി

Published

|

Last Updated

കൊൽക്കത്ത| പശ്ചിമബംഗാളിൽ ഈ വർഷം ജൂണിലെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമാണെന്നും ഇത് ദേശീയ തൊഴിലില്ലായ്മ നിരക്കിനേക്കാൾ മികച്ചതാണെന്നും മുഖ്യമന്ത്രി മമതാ ബാനർജി. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

കൊവിഡ് 19 മഹാമാരിയെ നേരിടാൻ സർക്കാർ രൂപീകരിച്ച സാമ്പത്തിക പദ്ധതിയും ആംഫാൻ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടവുമാണ് തൊഴിലില്ലായ്മ നിരക്കിന് കാരണമെന്ന് മമത പറഞ്ഞു.

പശ്ചിമ ബംഗാളിലെ തൊഴിലില്ലായ്മ നിരക്ക് ജൂൺ മാസത്തിൽ 6.5 ശതമാണമാണ്. യു പിയിൽ 9.6 ശതമാനം, ഹരിയാനയിൽ 33.6 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്കെന്ന് മമതാ ബാനർജി ട്വീറ്റ് ചെയ്തു.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി ബുധനാഴ്ച പുറത്തിവിട്ട കണക്കുകൾ പ്രകാരം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിലെ 23.5 ശതമാനത്തിൽ നിന്ന് ജൂണിൽ 11 ശതമാനം ആയി കുറഞ്ഞതായും വ്യക്തമാക്കുന്നു.