Connect with us

Covid19

കൊവിഡ് നിരീക്ഷണത്തിലിരിക്കവെ മുഴുപ്പിലങ്ങാട് സ്വദേശി മരിച്ചു

Published

|

Last Updated

കണ്ണൂര്‍ |വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം. മെയ് 24 ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‌കാരം നടക്കും.

അതേ സമയം കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.