International
ദക്ഷിണ ചൈനാക്കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളയച്ച് യു എസ്

വാഷിംഗ്‌ടൺ| ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളയച്ച് യു എസ് നാവികസേന. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യു എസിന്റെ പുതിയ നീക്കം.
ദക്ഷിണ ചൈനയുമായി എവിടെയാണ് യു എസ് അഭ്യാസപ്രകടനങ്ങൾ നടത്തുകയെന്നത് വ്യക്തമല്ല. രണ്ട് വിമാനവാഹിനി കപ്പലുകൾക്കൊപ്പം നാല് യുദ്ധകപ്പലുകൾ ഉണ്ടാകുമെന്നും ചുറ്റും യുദ്ധവിമാനങ്ങൾ ഉണ്ടാകുമെന്നും യു എസ് അറിയിച്ചു. ഫിലിപ്പൈൻ കടലിലും ചൈന കടലിലും യു എസ് സൈനാകാഭ്യാസം നടത്തുമെന്നാണ് റിപ്പോർട്ട്.
ചൈനയുടെ അഭ്യാസ പ്രകടനം പ്രകോപനപരമാണെന്നാണ് യു എസ് സേ്റ്ററ്റ് സെക്രട്ടറി മൈക്ക് ഹോംപിയോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നിയമവിരുദ്ധമായിട്ടാണ് ചൈന സമുദ്രാവകാശ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിയറ്റ്‌നാമും ചൈനയും അവകാശവാദം ഉന്നയിക്കുന്ന പാരസെൽ ട്വീപുകൾക്ക് സമീപം ജൂലൈ ഒന്നു മുതൽ അഞ്ച് വരെ ചൈന അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്.