Connect with us

National

പ്രളയം: അസമില്‍ മരണം 35 ആയി; 13 ലക്ഷം ആളുകളെ ദുരിതകയത്തിൽ

Published

|

Last Updated

ഗുവാഹത്തി| അസമിലെ പ്രളയം 13 ലക്ഷം ആളുകളെ ദുരിതകയത്തിലാക്കി. 20 ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. എന്നാല്‍ മഴ കുറഞ്ഞതോടെ വെള്ളം വലിയാന്‍ തുടങ്ങിയത് രണ്ട് ജില്ലകളിലെ സ്ഥിതി മെച്ചപെടാന്‍ കാരണമായി.

പ്രളയത്തില്‍ ദുബ്രി ജില്ലയില്‍ ഒരാളള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 35 ആയി ഉയര്‍ന്നതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനമാകെ 13.3 ലക്ഷം ആളുകളെ ബാധിച്ച പ്രളയത്തില്‍ ബാരാപേട്ടയില്‍ മാത്രം 7.41 ലക്ഷം ജനങ്ങളുടെ ജനജീവിതം തകര്‍ത്തു. അഞ്ച് ജില്ലകളില്‍ നിന്നായി കഴിഞ്ഞ 24 മണിക്കൂറിനിടെ 1189 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ സേന അറിയിച്ചു.

---- facebook comment plugin here -----

Latest