Connect with us

Kerala

കടക്കലില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; ലൈംഗിക പീഡനം നടത്തിയ മൂന്ന് ബന്ധുക്കള്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം| കടക്കലില്‍ ആറ് മാസം മുമ്പ് ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഎന്‍എ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിവ് ലഭിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്

ജനുവരി 23 നാണ് പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പ് മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കടക്കല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജനുവരി 24 ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിടുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നതായയും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും പറയുന്നു. തുടക്കത്തില്‍ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

Latest