National
ഒമ്പത് ഖാലിസ്ഥാന്‍ സ്ഥാപകരെ തീവ്രവാദികളായി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി| കഴിഞ്ഞ വര്‍ഷം ഇന്ത്യ ഭേദഗതി ചെയ്ത ഭീകരവിരുദ്ധ നിയമപ്രകാരം പഞ്ചാബില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതായി കണ്ടെത്തിയ ഒമ്പത് ഖാലിസ്ഥാന്‍ സ്ഥാപകരെ തീവ്രവാദികളായി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈയാഴ്ച പ്രഖ്യാപനമുണ്ടാകും.
വ്യക്തകിളെ മാത്രമല്ല സംഘടനകളെ നിരോധിക്കാനും കേന്ദ്ര തീരുമാനമുണ്ട്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലിരുന്നാണ് ഈ ഒമ്പത് പേരും പഞ്ചാബില്‍ തീവ്രവാദം വളര്‍ത്തുന്നതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
കഴിഞ്ഞ സെപ്തംബറില്‍ ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍, ലഷ്‌കര്‍ ഇ ത്വയിബ സ്ഥാപകന്‍ ഹാഫീസ് സയിദ്, സാക്കിര്‍ രഹ്മാന്‍ ലഖ്വി, ദാവൂദ് ഇബ്രാഹിം എന്നിവരെ ഇന്ത്യന്‍ തീവ്രവാദ നയമപ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നു. യു എസ് സെക്യൂരുറ്റി കൗണ്‍സില്‍ ഈ നാല് പേരെയും നേരത്തെ തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഖാലിസ്ഥാന്‍ തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതിനായി തീവ്രവാദ വിരുദ്ധ നിയമം ആദ്യമായി നടപ്പാക്കന്‍ പോകുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇവരുമായി ബന്ധപ്പെട്ടുള്ള സ്വത്ത് വകകള്‍ പിടിച്ചെടുക്കകുയും വിദേശ രാജ്യത്തെ ഭരണാധികാരികളോട് അവര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.