Connect with us

Kerala

ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; മാസ്‌ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരും പിടിയില്‍

Published

|

Last Updated

കൊച്ചി | ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.കോര്‍പ്പറേഷന്‍ സെക്രട്ടറി, ഡി സി പി പൂങ്കുഴലി അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പുലര്‍ച്ചയോടെയാണ് ചന്തയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.

മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയവരെയും കസ്റ്റഡിയില്‍ എടുത്തു. ഇത്തരത്തില്‍ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും വ്യക്തമാക്കി.

എറണാകുളത്ത് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രംഗത്തെത്തിയത്

Latest