Connect with us

Kerala

സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി രൈരു നായര്‍ നിര്യാതനായി

Published

|

Last Updated

കോഴിക്കോട് | സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി രൈരു നായര്‍ (99) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനിക്ക് പിതൃതുല്യനായിരുന്നു രൈരു നായരെന്ന് പിണറായി പറഞ്ഞു.

“അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹിക സാംസ്‌ക്കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രൈരു നായര്‍ സഞ്ചരിക്കുന്ന ചരിത്ര പുസ്തകമായിരുന്നു. മനുഷ്യ സ്‌നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര.”- മുഖ്യമന്ത്രി എഫ് ബിയില്‍ കുറിച്ചു.