Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ അമ്പത് മരണം

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിനും മരണത്തിലും വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ അമ്പത് പേര്‍ മരിക്കുകയും 4,191 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,01,801 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,40,614 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് രാജ്യത്ത് 1,802 പേരാണ് മരിച്ചത്. 59,385 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,291 പേരുടെ നില ഗുരുതരമാണ്.

റിയാദ് (25), ജിദ്ദ (8), മക്ക (3), അല്‍ – ഹുഫൂഫ് (6), ത്വാഇഫ് (1), അല്‍-മുബറസ് (2), അല്‍-ഉയൂന്‍ (2) ബുറൈദ (1), അബഹ (1), മഹായില്‍ (1) എന്നീ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ദമാം (431), അല്‍-ഹുഫൂഫ് (399), റിയാദ് (383), ത്വായിഫ് (306), അല്‍ -മുബാറസ് (279), മക്ക (210), ജിദ്ദ (169), നജ്റാന്‍ (61), അബഹ (60), ഉനൈസ (58), ഖമിസ് മുഷൈത് (56), അബു ആരിഷ് (54), ബിഷ (48), റുഫൈദ (46), അറാര്‍ (45), മഹായില്‍ ആസിര്‍ (38) എന്നിവിടിങ്ങളിലാണ് വെള്ളിയാഴ്ച കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Latest