മലപ്പുറത്ത് ഇന്ന് 35 പേർക്ക് രോഗബാധ; സമ്പർക്കം വഴി മൂന്ന് പേർക്ക്

Posted on: July 3, 2020 6:54 pm | Last updated: July 4, 2020 at 6:25 am

മലപ്പുറം | സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ.  35 പേര്‍ക്കാണ് ഇന്ന് പോസിറ്റീവായത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ എട്ട് പേര്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും നാല് പേര്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്‍, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി(36), എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയനായ എടപ്പാള്‍ അയിലക്കാടുള്ള ഒരു വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂണ്‍ 18 ന് ബംഗളൂരുവില്‍ നിന്നെത്തിയ കാടാമ്പുഴ സ്വദേശി(25), ജൂണ്‍ 26 ന് ബംഗലൂരുവില്‍ നിന്നെത്തിയ പടപ്പറമ്പ് കണ്ണമംഗലം സ്വദേശി(60), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(46) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.

ജൂണ്‍ 12 ന് ദുബൈയില്‍ നിന്നെത്തിയ കന്മനം തെക്കുംമുറി സ്വദേശിനി(30), ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(47), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആലുങ്കല്‍ സ്വദേശി(53), ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ കൊണ്ടോട്ടി തുറക്കല്‍ സ്വദേശി(24), ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ പൊന്മുണ്ടം സ്വദേശിനി(19), ജൂണ്‍ 27 ന് ദുബൈയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി(52), കുടുംബാഗം കൂടിയായ 46 വയസുകാരി, ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ താനൂര്‍ പരിയാപുരം സ്വദേശി(33), ജൂണ്‍ 18 ന് ദുബൈയില്‍ നിന്നെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശിനി(24), ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ മങ്കട സ്വദേശി(30), ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നും ഒരുമിച്ചെത്തിയ മുതുവല്ലൂര്‍ സ്വദേശിനി 47 വയസുകാരി, 55 വയസുകാരന്‍, ജൂണ്‍ 12 ന് ഷാര്‍ജയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി(31), ജൂണ്‍ 18 ന് ദോഹയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(24), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ ഷാപ്പുംകുന്ന് സ്വദേശിനി(33), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(33), ജൂലൈ ഒന്നിന് കുവൈത്തില്‍ നിന്നെത്തിയ പോത്തുകല്ല് നെല്ലിമുറ്റം സ്വദേശി(32) എന്നിവര്‍ക്കാണ് വിദേശങ്ങളില്‍ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 29 ന് റിയാദില്‍ നിന്നും ഒരേ വിമാനത്തിലെത്തിയ വലിയോറ കച്ചേരിപ്പടി സ്വദേശി (42), താഴേക്കോട് അരക്കുപ്പറമ്പ് സ്വദേശി(26), ജൂണ്‍ 30 ന് റിയാദില്‍ നിന്നെത്തിയവരായ പുല്‍പ്പറ്റ കാരാപറമ്പ് സ്വദേശി(34), കീഴാറ്റൂര്‍ സ്വദേശി(60), ഊരകം കീഴ്മുറി സ്വദേശി(37), ജൂണ്‍ 30 ന് ജിദ്ദയില്‍ നിന്നെത്തിയവരായ കുറ്റിപ്പുറം നടുവട്ടം സ്വദേശി(46), വെന്നിയൂര്‍ സ്വദേശി(39), കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി(26) എന്നിവരാണ് മലപ്പുറം ജില്ലക്കാരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കൂടാതെ ഒമാനില്‍ നിന്നെത്തിയ 49 വയസുകാരന്‍, യു എ ഇയില്‍ നിന്നെത്തിയവരായ 52 വയസുകാരന്‍, 40 വയസുകാരന്‍, 27 വയസുകാരന്‍ എന്നിവര്‍ എറണാകുളം ജില്ലയിലുമാണ് ചികിത്സയിലുള്ളത്.