Connect with us

National

സുരക്ഷാവിഭാഗത്തിലൊഴികെ എല്ലാ നിയമനങ്ങളും മരവിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

Published

|

Last Updated

ന്യൂഡൽഹി| കൊവിഡ് വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ പുതിയ തസ്തികകളും അനിവാര്യമല്ലാത്ത നിയമനങ്ങളും നിർത്തി കർശന ചെലവുചുരുക്കലിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. സുരക്ഷാ വിഭാഗത്തിലൊഴികെ പുതിയ നിയമനങ്ങൾ മരവിപ്പിക്കാൻ റെയിൽവേ ബോർഡ് ചൊവ്വാഴ്ച സോൺ ജനറൽ മാനേജർമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

എന്നാൽ 2018ൽ പ്രഖ്യാപിച്ച സാങ്കേതിക-സാങ്കേതികതര തസ്തികകളുടെ ഒഴിവുകൾ നികത്തുന്നതിനുള്ള നിലവിലുള്ള നിയമനത്തെ പുതിയ തീരുമാനം ബാധിക്കില്ല. ഇതിനായി 64,317 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ റെയിൽവേ ഇതിനകം പൂർത്തിയാക്കി നിയമന കത്തുകൾ അയക്കാൻ തുടങ്ങി.

അതേസമയം, സാങ്കേതികതര തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള പരീക്ഷ കൊവിഡ് 19നെ തുടർന്നുണ്ടായ സ്ഥിതിഗതികൾ സാധാരണ നിലയിലായതിന് ശേഷം നടത്താനും പദ്ധതിയുണ്ട്.

Latest