Connect with us

National

കൃത്രിമ നിരോധനം ഉഭയകക്ഷിബന്ധത്തിന് ഹാനികരമാവുമെന്ന് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയുടെ കൃത്രിമ നിരോധനം ഉഭയകക്ഷി സഹകരണത്തിനുള്ള താത്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും അതിര്‍ത്തി പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചൈന പറഞ്ഞു.

ഇന്ത്യയിലെ ചൈനീസ് ബിസിനസ്സുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ ബെയ്ജിംഗില്‍ നടപ്പാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ടിക്ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതും ലഡാക്കില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ പശ്ചാതലത്തിലുമാണ് ചൈനയുടെ മറുപടി.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. അതേസമയം എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നുള്ള ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ല.

സ്ഥിതിഗതികളള്‍ വഷളാകുന്ന ഒരു പ്രവര്‍ത്തിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും ചൈന അറിയിച്ചു. ഇന്ത്യയും ചൈനയും സൈനിക,നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ്. ഈ സമയത്ത് സ്ഥിതി വഷളാകുന്ന ഒരു പ്രവര്‍ത്തിയിലും ഒരാളും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ഷാവോ ലിജിയാന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest