Connect with us

International

മ്യാൻമർ ഖനി അപകടം. മരിച്ചവരുടെ എണ്ണം 161 ആയി

Published

|

Last Updated

റംഗൂൺ| വടക്കൻ മ്യാൻമറിലെ രത്‌ന ഖനിയിലുണ്ടായ മണ്ണി
ടിച്ചിലിൽ മരിച്ചവരുടെ എണ്ണം 160 ആയി ഉയർന്നു. എന്നാൽ കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. രത്‌നങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

161 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായും 43 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവര മന്ത്രാലയത്തിലെ പ്രാദേശിക ഉദ്യോഗസ്ഥൻ അറിയിച്ചു. തിരിച്ചിൽ തുടരുകയാണ്. മരിച്ചവരിൽ പകുതി പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഖനിക്ക് സമീപം കുടിൽ കെട്ടി താമസിക്കുന്നവരാണ് പലരുമെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

കാച്ചിൻ സംസ്ഥാനത്തെ പഹകാന്തിലെ രത്‌ന ഖനി ലോകത്തിലെ തന്നെ വലിയ രത്‌നഖനികളിലൊന്നാണ്. മുമ്പും ഇവിടെ ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണിത്. ദുരിതബാധിതരുടെ കുടുംബാംഗങ്ങൾക്ക് സഹായം നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

Latest