Connect with us

International

ഫേസ്ബുക്കിനെതിരെ വിവേചനപരാതിയുമായി കറുത്ത വർഗക്കാരൻ

Published

|

Last Updated

കാലിഫോർണിയ| ഫേസ്ബുക്കിനെതിരെ വിവേചന പരാതി ഫയൽ ചെയ്ത് കറുത്ത വർഗക്കാരൻ. നിയമനം, വിലയിരുത്തൽ, സ്ഥാനക്കയറ്റം, ശമ്പളം തുടങ്ങിയ എല്ലാ മേഖലകളിലും കറുത്ത വർഗക്കാരോടും അപേക്ഷകരോടും വിവേചനം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കറുത്ത വർഗക്കാരനും ജോലി നിഷേധിക്കപ്പെട്ട മറ്റ് രണ്ട് പേരും ചേർന്ന് കമ്പനിക്കെതിരെ പരാതി നൽകിയത്.

2017 മുതൽ ഫേസ്ബുക്കിൽ ഓപറേഷൻ മാനേജരായി ജോലി ചെയ്യുന്ന ജൂനിയർ ഓസകാർ വെനെസ്സിയാണ് തുല്യ തൊഴിൽ അവസര കമ്മീഷനിൽ പരാതി ഫയൽ ചെയ്തത്. കമ്പനിയിൽ നല്ല പ്രകടനം കാഴ്ചവെച്ചിട്ടും വെനെസ്സിയെ ന്യായമായ രീതിയിൽ വിലയിരുത്തുകയോ സ്ഥാനക്കയറ്റം നൽകുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. യോഗ്യത ഉണ്ടായിട്ടും കമ്പനി നിയമവിരുദ്ധമായി ജോലി നിഷേധിച്ചെന്ന് പറഞ്ഞാണ് മറ്റ് രണ്ട് പേർ വെനെസ്സിക്കൊപ്പം കമ്പനിക്കെതിരെ പരാതി നൽകിയത്.

അതേസമയം, വിവേചന ആരോപണങ്ങളെ ഗൗരവമായി കാണുന്നുണ്ടെന്നും എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ജീവനക്കാർക്കും മാന്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം നൽകേണ്ടത് അത്യാവശ്യമാണെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും വക്താവ് പമേല ഓസ്റ്റിൻ വ്യക്തമാക്കി.