Connect with us

National

പോലീസുകാരുടെ കൊലപാതകം: യു പി സര്‍ക്കാറിനെതിരേ പ്രതിപക്ഷം

Published

|

Last Updated

ലക്‌നൗ| കാണ്‍പൂര്‍ ജില്ലയില്‍ ഗുണ്ടാസംഘം എട്ട് പോലീസുകരെ കൊലപ്പെടുത്തിയതില്‍ സംഭവത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി എസ് പി എന്നി പ്രതിപക്ഷ നിരയിലെ നേതാക്കളാണ് സര്‍ക്കാറിനെ ആക്രമിച്ച് രംഗത്തെത്തിയത്.

എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. ഇത് യു പിയെ അങ്ങേയറ്റം നാണം കെടുത്തുന്ന സംഭവമാണ്. കുറ്റവാളികളും അധികാരം കൈയാളുന്നവരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് നല്‍കേണ്ടി വന്നത് വലിയ വിലയാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ജീവനോടെ പിടികൂടി സര്‍ക്കാറിനെ തുറന്ന് കാട്ടുകയാണ് വേണ്ടെതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

മരിച്ച പോലീസുകാരുടെ കുടംബത്തിന് ഒരുകോടി രൂപ ധനസഹായം നല്‍കണമെന്നും എസ് പി നേതാക്കള്‍ ആവശ്യപ്പെട്ടു. ക്രിമിനലുകള്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

പോലീസുകാരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. യു പിയിലെ ക്രമസമാധാന നില വളരെ പരിതാപകരമായ സ്ഥിതിയിലാണ്. ക്രിമിനലുകള്‍ പേടിയല്ലാത്തവരായി മാറിയിരിക്കുകയാണ്. പോലീസുകാര്‍ക്കും സാധരണക്കാര്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയാണ് ആഭ്യന്തരം കൈമാറുന്നത്. ഇത്തരം നീചമായ കുറ്റകൃത്യത്തിനെതിരേ അദ്ദേഹം നടപടിയെടുക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

നാണം കെട്ടതും നിര്‍ഭാഗ്യകരവുമായ സംഭവമായി പോയെന്ന് ബി എസ് പി നേതാവ് മായാവതി പറഞ്ഞു. ക്രമസമാധാന നില ശരിയായി കൈകാര്യം ചെയ്യുന്നതില്‍ യു പി സര്‍ക്കാര്‍ ജാഗ്രത പാലിക്കണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Latest