Connect with us

Kerala

മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും

Published

|

Last Updated

ആലപ്പുഴ |  എസ് എന്‍ ഡി ഡി നേതാവായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയെ നേരത്തെ ചോദ്യംചെയ്യാന്‍ തീരുമനിച്ചിരുന്നെങ്കിലും അദ്ദേഹം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വൈകിട്ട് നാല് മണിയ്ക്കാണ് ചോദ്യം ചെയ്യല്‍. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടു പേരുടെയും മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് റിപ്പോര്‍ട്ട്.
മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.

മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവില്‍ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പോലീസ് കേസ് കേസെടുത്തിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest