Connect with us

Covid19

ഒരു ദിവസത്തിനിടെ ലോകത്ത് രണ്ട് ലക്ഷം കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്തെ വിറപ്പിച്ച് കൊവിഡിന്റെ സംഹാര താണ്ഡവം തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളില്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലും കൊവിഡ് മഹാമാരി അതിരൂക്ഷമായി പടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് രണ്ടു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 2,08,864 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. കൊവിഡ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് ഇതുവരെ 10,982,236 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 5,155 പേരടക്കം 5,23,947 പേര്‍ക്ക് ഇതിനകം വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.

ബ്രസീലില്‍ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതുതായി 47,000 ലേറെ ആളുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

1,496,858 ആളുകളിലാണ് ഇതുവരെ ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 61,884 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും മരണമുണ്ടായത് മെക്‌സിക്കോയിലാണ്. 741 പേരാണ് മെകിസിക്കോയില്‍ മരിച്ചത്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 53,000ന് മുകളിലാണ് കേസുകള്‍. എന്നാല്‍ മരണനിരക്ക് ഗണ്യമായി കുറഞ്#ത് അആശ്വാസം നല്‍കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 615 പേര്‍ മാത്രമാണ് അവിടെ രോഗബാധയേ തുടര്‍ന്ന് മരിച്ചത്. റഷ്യയില്‍ ഇതിനകം ആറ് ലക്ഷത്തിലതികം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Latest